വെർജീനിയ: ഡോ. ജവാദ് ഹസന്റെ ആത്മകഥ “ദ ആര്‍ട്ട് ഓഫ് ദ പോസിബിള്‍’ സാം പിട്രോഡ പ്രകാശനം ചെയ്തു. നിരവധി ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 25ലധികം കമ്പനികളുടെ ആഗോള കൂട്ടായ്മയായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ജവാദ് കെ. ഹസൻ.
കേരളത്തിലെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യുഎസിലെത്തി മികച്ച വിജയങ്ങള്‍ നേടിയ ഡോ. ജവാദ് ഹസന്റെ ജീവിതമാണ് പുസ്തകം പറയുന്നത്.
കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല സംരംഭകത്വ പാഠങ്ങളുടെ സഞ്ചയമാണ് ഈ പുസ്തകം. തോല്‍വികളില്‍ പതറാതെ വിജയത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ച ജവാദ് ഹസന്റെ ജീവിതം പുതിയ തലമുറയിലെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പാഠപുസ്തകമായിരിക്കും.
അവരെയൊക്കെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിതപുസ്തകമാണ് ഈ ആത്മകഥയെന്ന് പുസ്തക പ്രകാശനത്തിൽ സാം പിട്രോഡ പറഞ്ഞു. പുസ്തകം ആമസോണിൽ ലഭ്യമാണ്.