യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. ഫോട്ടോ എടുത്ത് യൂട്യൂബില്‍ അപമാനിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.ബി ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി.

‘ലൈറ്റ്സ് ക്യാമറ ആക്ഷന്‍’ എന്ന, ശാന്തിവിള ദിനേശന്റെ യൂട്യൂബ് ചാനല്‍ വഴി ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നെന്ന് നടി പരാതിയില്‍ പറയുന്നു.ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് ബി ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.