ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്നും ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും തന്നെ പുറത്താക്കിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

അതേസമയം നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും സംഘടനയെന്നും സാന്ദ്ര പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് ആരോപിച്ചു.

പുല്ലേപ്പടിയില്‍ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്ബത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമർപിച്ചിട്ടുണ്ട്. താൻ നിയമനടപടിയിലേക്ക് പോകുമെന്നും അവർ വ്യക്തമാക്കി.