നമ്മുടെ കേരളത്തിൽ സുലഭമായി കാണുന്ന മത്സ്യമാണ് മത്തി. മറ്റേത് മീൻ മത്സ്യ കടകളിൽ ഇല്ലെങ്കിലും മത്തിയില്ലാത്ത കടകൾ കേരളത്തിൽ കാണുക ചുരുക്കം. മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് ഇതിന് പൊതുവേ വിലകുറവും ആയിരിക്കും. നല്ല രുചിയും ഉണ്ടാകും. പിന്നെ ആരോഗ്യത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു. മത്തി വറുത്തതും മത്തി കറിവെച്ചതും ഒക്കെ ചോറിനൊപ്പം കൂട്ടി കഴിക്കുമ്പോൾ രുചി ഒന്ന് വേറെ തന്നെയാണ്. ഈ അവസരത്തിൽ പലരും കരുതുന്നത് മത്തി വെറുതെ വറുത്തെടുക്കാൻ മാത്രമേ പറ്റുകയുള്ളുവെന്നാണ്.
എന്നാൽ അങ്ങനെയല്ല വാഴയിലയിലും മത്തി വറുത്തെടുക്കാം. അതിന് കൂടുതൽ രുചിയുണ്ടാകും. കരിമീന്‍ പൊള്ളിച്ചത് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ കരമീന്‍ മാത്രമല്ല, നല്ല നാടന്‍ മത്തിലും കിടിലന്‍ രുചിയില്‍ പൊള്ളിച്ചെടുക്കാം എന്നതാണ് വാസ്തവം. പക്ഷേ, അങ്ങനെ അധികമാരും ഉണ്ടാക്കി നോക്കികാണില്ല. അത്തരമൊരു റെസിപ്പിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. മത്തി വാഴയിലയിൽ പൊള്ളിച്ചത്. നല്ല നാടന്‍ മത്തിലും കിടിലന്‍ രുചിയില്‍ പൊള്ളിച്ചെടുക്കാം. അത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
വലിയ മത്തി വൃത്തിയാക്കിയത്- 6 എണ്ണം
ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്- ഒന്നര സ്പൂണ്‍
മുളക് പൊടി, കുരുമുളക് പൊടി- 2 സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്- 3 എണ്ണം
തക്കാളി- 1 എണ്ണം
കട്ടിയുള്ള തേങ്ങാ പാല്‍- അര കപ്പ്
ഉപ്പ്- ആവശ്യത്തിനു
വാഴയില
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി, വരഞ്ഞ മത്തിയില്‍ മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ അല്‍പം എണ്ണയില്‍ വറുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ച് അതും ചേര്‍ക്കുക. നന്നായി യോജിപ്പിച്ചുകഴിയുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക.
ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുക, വാഴയില വാട്ടി എടുത്ത്, അതില്‍ ഒരു സ്പൂണ്‍ ഈ മസാല വെച്ച് അതിന്റെ മുകളില്‍ രണ്ടു മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില മുകളില്‍ വിതറിയിടുക. ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.
മത്തി വാഴയിലയിൽ പൊള്ളിച്ചത് അപ്പം, ചോറ്, ചപ്പാത്തി, പെറോട്ട എന്നിവയുടെ ഒക്കെ കൂടെ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ പാത്രം കാലിയാവുന്നതും അറിയില്ല. അത്രയ്ക്ക് രുചികരമാണ് ഈ വിഭവം. അപ്പോൾ മനസ്സിലായില്ലേ കരിമീൻ മാത്രമല്ല, വാഴയിലയിൽ പൊള്ളിക്കാൻ പറ്റുകയുള്ളു എന്ന്. നമ്മുടെ സ്വന്തം മത്തിയും ഇങ്ങനെ പൊള്ളിച്ചെടുക്കാൻ പറ്റും.