റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടി വരില്ല ഇനി. ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും ഈ ഒറ്റ ചാർജർ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവയ്ക്കെല്ലാം ഇനി ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.

പുതിയ ചാർജിങ് പോർട്ടലുകൾ നടപ്പിലാക്കുന്നതിലൂടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരേ ചാർജർ മതിയാകും. ചാർജിങ് പോർട്ടുകളുടെ ഉപഭോഗം ഓരോ വർഷവും 22 ലക്ഷം യൂനിറ്റുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു

ആദ്യ ഘട്ടത്തിൽ ഈ ചാർജ് ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടാബുകൾ ഇ-റീഡറുകൾ,ഇയർഫോണുകൾ,ആംപ്ലിഫൈഡ് സ്പീക്കറുകൾ, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, കീബോർഡുകൾ, സ്പീക്കറുകൾ എന്നിവയാണ് ഇതെല്ലാം. ജനുവരി 1 2025ന് ആണ് ആദ്യം ഘട്ടം നടപ്പിലാക്കുക. രണ്ടാം ഘട്ടം 2026 ഏപ്രിൽ ഒന്നിന് ആരംഭിക്കും.

അതിനിടെ സൗദിയിൽ മഴ ശക്തമായി കൊണ്ടിരിക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും തുടരും. വരും ദിവസങ്ങളിൽ മഴ തുടരും. ശനിയാഴ്ച വരെ മഴ തുടരും എന്നാണ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തെ പ്രവാസികളേടും പൗരൻമാരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സിവിൽ ഡിഫൻസ് ആണ് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലും വെള്ളപ്പെക്ക സാധ്യതയുണ്ട്. അവിടെ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. താഴ്‌വരകളിൽ താമസിക്കുന്നവർ മാറി നിൽക്കാൻ ശ്രമിക്കണം. വാദികൾ ആരും മുറിച്ചു കടക്കരുത്. ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണം, റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണം. പലപ്പോഴും ദൂരകാഴ്ച കുറയാൻ സാധ്യതയുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.