ചൊവ്വാഴ്ച സബർബൻ ബാങ്കോക്കിൽ വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരെയും കയറ്റിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, അതിൽ ഉണ്ടായിരുന്ന 25 കുട്ടികൾ മരിച്ചതായി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അറിയിച്ചു.
മധ്യ ഉതൈ താനി പ്രവിശ്യയിൽ നിന്ന് 44 യാത്രക്കാരുമായി സ്‌കൂൾ യാത്രയ്ക്കായി അയുത്തായയിലേക്ക് പോകുകയായിരുന്നു ബസ്. എന്നാൽ തലസ്ഥാനത്തിൻ്റെ വടക്കൻ പ്രാന്തപ്രദേശമായ പാത്തും താനി പ്രവിശ്യയിൽ എത്തിയ ബസിന് തീപിടിത്തമുണ്ടാകുകയായിരുന്നെന്ന് ഗതാഗത മന്ത്രി സൂര്യ ജുങ്‌ഗ്രൂങ്‌കിറ്റ് സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവസ്ഥലത്ത് അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മരണസംഖ്യ സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ രക്ഷപ്പെട്ടവരുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ 25 പേർ മരിച്ചതായി ഭയക്കുന്നതായും ആഭ്യന്തര മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു. അവർക്ക് സുരക്ഷിതമായി അകത്ത് കയറാൻ കഴിയാത്തത്ര ചൂട് ഇപ്പോഴും ബസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.