ആലപ്പുഴ: ഈ വർഷത്തെ ചക്കുളത്തുകാവ്‌ പൊങ്കാല പ്രമാണിച്ച് രണ്ട് ജില്ലകളിലെ വിവിധ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ (ഡിസംബർ 13, വെള്ളിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പൊങ്കാലയ്ക്കുള്ള ഒരുക്കം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികളും അറിയിച്ചു. വാഹനങ്ങളുടെ പാർക്കിങ്, പൊങ്കാല ഇടേണ്ടത് എവിടെ എന്നീ നിർദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് മുൻവർഷങ്ങൾക്ക് സമാനമായാണ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. .