അന്തർദേശീയ വിദ്യാർഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് സ്റ്റഡി പെർമിറ്റ് നല്‍കുന്ന സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ച്‌ കാനഡ സർക്കാർ.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാനഡയില്‍ ഉപരിപഠനം നേടുന്നതിനായി ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് വേഗത്തില്‍ വിസ ലഭിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാം.

പ്രോഗ്രാം അവസാനിപ്പിക്കുന്നതായി ജസ്റ്റിൻ ട്രൂഡോ സർക്കാർ അറിയിച്ചതോടെ വിസ പ്രോസസിങ്ങിലെ കാലതാമസത്തെയും അനിശ്ചിതത്വത്തെയും കുറിച്ച്‌ അന്താരാഷ്ട്ര വിദ്യാർഥികള്‍ ആശങ്ക ഉയർത്തുന്നുണ്ട്. കാനഡയെ ഉന്നത പഠനത്തിന് അനുയോജ്യമായ കേന്ദ്രമായി കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വിഷയം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.