ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.