കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിൻ്റെ വെളിപ്പെടുത്തലില്‍ ബിജെപി ഒരുതരത്തിലുമുള്ള പ്രതിരോധത്തിലുമല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രന്‍. പിണറായി പോലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയൻ്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരൂര്‍ സതീഷിനെ സിപിഎം പണം കൊടുത്തു വാങ്ങി, തിരൂര്‍ സതീഷ് എന്തിന് നിരന്തരം മുന്‍മന്ത്രി എ സി മൊയ്തീനെ കണ്ടുവെന്ന് വ്യക്തമാക്കണം. ചേലക്കരയില്‍ അടിപതറാന്‍ പോകുന്നതുകൊണ്ടാണ് സിപിഎം പുതിയ ആരോപണവുമായി വരുന്നത്. സതീഷിൻ്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. ആഭ്യന്തര വകുപ്പ് ആരോപണം ബി.ജെ.പിയെ തകര്‍ക്കാനാണ്. കരുവന്നൂര്‍ കേസില്‍ ഒരു മുന്‍ മന്ത്രി അറസ്റ്റിലാകുമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.