സിൽക്ക് സ്മിത: ക്വീൻ ഓഫ് ദ് സൗത്ത് എന്ന പേരിൽ സ്ത്രീ സിനിമാസ് 5 ഭാഷകളിൽ നിർമിക്കുന്ന സിനിമ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണു സിനിമ നിർമ്മിക്കുന്നത്. എസ്.ബി.വിജയ് അമൃതരാജാണു നിർമാണം. ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്കിൻ്റെ വേഷത്തിലെത്തുന്നത്.

ഷൂട്ടിങ് 2025ൽ തുട ങ്ങുന്നതേയുള്ളൂവെങ്കിലും സ്മിതയുടെ രൂപത്തോടു സാദൃശ്യമുള്ള ഫസ്‌റ്റ് ലൂക്ക് പോസ്‌റ്റർ ഹിറ്റായി. എക്സ‌്‌ക്ലൂസിവ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്സ്മ ‌ിതയെക്കുറിച്ചുള്ള അറിയപ്പെടാത്ത കഥകളും ചിത്ര ത്തിലുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.