സോഷ്യൽ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ കഥ പറയുന്ന ‘ദി ട്രൈബ്’ എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. നടൻ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന പാണ്ഡെ ഉൾപ്പെടെ അഞ്ച് കണ്ടന്റ് ക്രിയേറ്റർമാരുടെ ജീവിതമാണ് ഈ സീരീസിലൂടെ പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം ദി ട്രൈബിന്റെ എപ്പിസോഡിൽ നിന്നുള്ള ചെറിയൊരു വീഡിയോ അലാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
അലാനയുടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. ഇതിനിടയിൽ അലാന ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ച് അച്ഛൻ ചിക്കി ചോദിക്കുന്നതും വീഡിയോയിൽ കാണാം. ‘നീ ബ്രായുടെ മുകളിൽ ടോപ്പ് ധരിക്കാൻ മറന്നുപോയോ?’ എന്നാണ് ചിക്കി ചോദിക്കുന്നത്. ഇതുകേട്ട് അമ്പരന്ന അലാന എഴുന്നേറ്റ് നിന്ന് മറുപടി നൽകുന്നുണ്ട്. ‘നിങ്ങൾ കാര്യമായിട്ട് ചോദിക്കുകയാണോ?, ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്താണ് പ്രശ്നം?’ എന്ന് ചിരിയോടെ അലാന ചോദിക്കുന്നു. പാന്റ്സിനൊപ്പം ഷർട്ട് ധരിക്കണമെന്നായിരുന്നു അച്ഛന്റെ മറുപടി. താൻ ധരിച്ചത് ബ്രായല്ലെന്നും ബ്രാലെറ്റാണെന്നും അലാന വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന അച്ഛൻ ബ്രായുടെ മുകളിൽ വസ്ത്രം ധരിക്കണമെന്നും അലാനയോട് പറയുന്നുണ്ട്.
ഇതിന് താഴെ അലാനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അലാനയുടെ അച്ഛൻ പറയുന്നത് ശരിയാണെന്നും കുടുംബത്തിനൊപ്പം ഇരിക്കുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം അച്ഛനും മകളും തമ്മിലുള്ള തമാശരൂപേണയുള്ള സംഭാഷണമാണ് ഇതെന്നും കമന്റുകളുണ്ട്. മിന്റ് ക്രീം നിറത്തിലുള്ള ബ്രാലെറ്റും വെള്ള പാന്റ്സുമായിരുന്നു അലാനയുടെ ഔട്ട്ഫിറ്റ്.
2023 മാർച്ചിലായിരുന്നു അലാന പാണ്ഡെയുടെ വിവാഹം. ഏറെക്കാലമായി കാമുകനായിരുന്ന ഐവർ മക്രേയെയാണ് അലാന ജീവിതപങ്കാളിയാക്കിയത്. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ മാലദ്വീപിൽവെച്ച് ഐവർ അലാനയെ പ്രൊപ്പോസ് ചെയ്തിരുന്നു. 2024 ജൂലൈയിൽ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. റിവർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
https://www.instagram.com/reel/DAz9sQWOFuS/?igsh=MXFjNWxqNXU3Z2x2cg==