മുംബയ്: ടാ​റ്റ സാമ്രാജ്യത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമാണ് മുൻ ചെയർമാൻ രത്തൻ ടാ​റ്റയുടെ വിയോഗം. അടുത്തിടെയാണ് വാർദ്ധക്യസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഇതോടെ ടാ​റ്റ ട്രസ്​റ്റിന്റെ ചെയർമാനായി രത്തൻ ടാ​റ്റയുടെ അർദ്ധസഹോദരനായ നോയൽ ടാ​റ്റയെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കൊളാബയിലെ 200 കോടി വിലമതിക്കുന്ന ആഡംബര വീടും പ്രൈവ​റ്റ് ജെ​റ്റും, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ് ടൈപ്പ് അടങ്ങുന്ന ആഡംബര വാഹനങ്ങളുടെ ശേഖരം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാ​റ്റ. ഇപ്പോഴിതാ രത്തൻ ടാ​റ്റയുടെ മുൻകാല ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തൻ ടാ​റ്റ നയിച്ചിരുന്നത്. ക്വാർഡ്സ് പവറുളള വിക്ടോറിനോക്സ് സ്വിസ് ആർമി റീക്കൺ ഒരു വാച്ച് ധരിച്ച രത്തൻ ടാ​റ്റയുടെ ചിത്രമാണ് ചർച്ചയാകുന്നത്. കോടികൾ വിലമതിക്കുന്ന ഔട്ട്ഫി​റ്റുകൾ കൊണ്ട് ശതകോടീശ്വരൻമാർ വ്യത്യസ്തമാകുന്ന ഈ കാലത്താണ് രത്തൻ അധികം വിലയില്ലാത്ത വാച്ച് ധരിച്ചിരുന്നത്. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ സ്​റ്റാർട്ട് അപ്പുകൾക്കും പണം നിക്ഷേപിച്ച് അദ്ദേഹം മ​റ്റുളള വ്യവസായികളിൽ നിന്ന് വ്യത്യസ്തനായി. പ്ലാസ്​റ്റിക് കെയ്സിൽ പ്രസ് ഓൺ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകൾ ബോൾഡായിട്ട് രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയാണ് വില.