ഹൂസ്റ്റൺ: കെഎച്ച്എസ് സൂര്യ നമസ്കാർ ചലഞ്ച് വിജയകരമായി സംഘടിപ്പിച്ചു. എട്ട് കുട്ടികളടക്കം 53 പേർ പരിപാടിയിൽ പങ്കുചേർന്നു. രാവിലെ 11ന് ആരംഭിച്ച് പരിപാടി കെഎച്ച്എസ് പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്-വ്യാസയിലെ അനിത വസിഷ്ഠ് സെഷന് നേതൃത്വം നൽകി. പങ്കെടുക്കുന്നവരെ നിൽക്കാനും കസേരയിൽ ഇരിക്കാനും സൂര്യ നമസ്കാർ, വാം-അപ്പ് വ്യായാമങ്ങൾ, പ്രാണായാമത്തിന്റെ അടിസ്ഥാനകാര്യങ്ങൾ എന്നിവ പഠിപ്പിച്ചു.
കെഎച്ച്എസ് വൊളന്റിയർമാരായ രാജേഷ് ഗോപിനാഥ്, ശ്രീജിത്ത് ഗോവിന്ദൻ, ജയപ്രകാശ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു. സെക്രട്ടറി വിനോദ് നായർ എല്ലാവർക്കും നന്ദി അറിയിച്ചു.