കൊളംബോ: ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു.

അമരസൂര്യയുടെ നിയമനം ശ്രീലങ്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വഴിത്തിരിവ് എന്ന് തന്നെ വിശേഷിപ്പിക്കാം. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണവർ.