കൂടിക്കാഴ്ച ബുധനാഴ്ച രാത്രി നടക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടിനുശേഷമാണ് എത്തിയത്. തുടർന്ന് കൂടിക്കാഴ്ച വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇരുമുഖ്യമന്ത്രിമാരും ഒരുമിച്ചാകും വ്യാഴാഴ്ച പ്രഭാതഭക്ഷണം കഴിക്കുക. കൂടിക്കാഴ്ചയില്‍ ഔദ്യോഗി വിഷയങ്ങള്‍ ചർച്ച ചെയ്യുമോ എന്ന് വ്യക്തമല്ല.

മുല്ലപ്പെരിയാർ വിഷയം കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, തന്തൈ പെരിയാറുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനവും തമ്മില്‍ നല്ല ബന്ധം പുലർത്തുന്ന ചടങ്ങില്‍ പങ്കെടുക്കവെ വിവാദ വിഷയങ്ങള്‍ ചർച്ചയാക്കുമോയെന്ന സംശയവുമുണ്ട്. ചടങ്ങില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുധനാഴ്ച ഉച്ചക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തി.