ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നതിനിടയിലാണ് സംഭവം.

വൈകുണ്ഠ ഏകാദശി ടോക്കൺ വിതരണത്തിന് ഒരു ദിവസം മുമ്പ് അണിനിരക്കാൻ തുടങ്ങിയ ഭക്തരുടെ വൻ തിരക്കാണ് ഇതുവരെ ആറ് പേരുടെ ജീവൻ അപഹരിച്ച സംഭവത്തിന് കാരണമായത്.

വൈകുണ്ഠ ഏകാദശിക്ക് മുന്നോടിയായി തിരുമലയിലെ എട്ട് സ്ഥലങ്ങൾ പ്രത്യേക ദർശനത്തിന് ടോക്കൺ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയിരുന്നതായി തിരുപ്പതി ഡിഐപിആർഒ പ്രസ്താവനയിൽ പറഞ്ഞു.