ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അതിര്‍ത്തിയില്‍ സ്ഥാപിച്ച് ഇന്ത്യ. ചൈനയുമായി സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ ലഡാക്കില്‍ പാങ്കോങ് തടാകത്തിന്റെ തീരത്ത് 14,300 അടി ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
മഹാനായ ഭരണാധികാരിയുടെ അചഞ്ചലമായ ആദര്‍ശവും പൈതൃകവും എന്നും സൈനികര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ജനറല്‍ കമാന്‍ഡിംഗ് ഓഫീസറും മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രി കേണലുമായ ലെഫ്റ്റനന്റ് ജനറല്‍ ഹിതേഷ് ഭല്ല നേതൃത്വത്തിലാണ് അനാച്ഛാദന ചടങ്ങുകള്‍ നടന്നത്.
ഒക്ടോബര്‍ 21-ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പാണ് ഡെംചോക്കിലെയും ദെപ്സാങ്ങിലെയും തര്‍ക്ക മേഖലകളില്‍ നിന്നും സൈനിക പിന്‍മാറ്റം പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് സൈന്യം ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചത്.