തിരുവനന്തപുരം: അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലേക്ക് പിണക്കം മറന്ന് മകളും മകനും എത്തിയതായി റിപ്പോർട്ട്. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്. 

അച്ഛനിൽ നിന്ന അകന്ന് കഴിയുകയായിരുന്നും മക്കളും മറ്റു കുടുംബാം​ഗങ്ങളും. തിരുവനന്തപുരത്ത് നടന്ന പൊതു ദർശന വേദിയിലേക്കാണ് മക്കൾ പിണക്കം മറന്ന് എത്തിയത്. ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്. 

വീടുമായും കുടുംബവുമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാര്‍ധക്യ കാലം യാതന നിറഞ്ഞതായിരുന്നു. അവസാന കാലം ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു അദ്ദേഹം. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.