കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികൾ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങൾ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ്. അച്ചടക്കം, അനുസരണശീലം എന്നിവ വളർത്തിയെടുക്കാൻ കുട്ടികളെ അധ്യാപകർ പ്രാപ്തരാക്കുന്നു. എന്നാൽ ഇത്തരത്തിൽ മനോഹരമായി പോകുന്ന ക്ലാസ് മുറി പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വലിയ സംഘർഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാൽ എന്താണ് സംഭവിക്കുക? കുട്ടികൾ ആകെപ്പാടെ ആശങ്കയിലാകും.

ഏതായാലും അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്.  വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ്‌ പെട്ടന്ന് സംഭവബഹുലമായ നിമിഷത്തിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വീഡിയോയാണിത്. ഒരു ചെറിയ സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപകർ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു തീർത്തും അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്. രണ്ട് അധ്യാപകർക്കിടയിൽ അവധിയുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാകുന്നതും ഒടുവിൽ അതു വലിയ സംഘർഷത്തിലേക്ക് നയിക്കപെടുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ വീഡിയോ വലിയ ചർച്ചയായിമാറി. അധ്യാപകരുടെ തർക്കം ശാരീരിക ഏറ്റുമുട്ടലുകളിലേക്ക് നീങ്ങിയപ്പോൾ നെറ്റിസൻസ് ഒന്നടങ്കം അതിശയിച്ചു. വൈറലായ വീഡിയോയിൽ, ഒരു വനിതാ അധ്യാപിക കസേരയിൽ ഇരിക്കുന്ന തൻ്റെ പുരുഷ സഹപ്രവർത്തകന്റെ കോളറിൽ പിടിച്ചിരിക്കുന്നതായിട്ടാണ് കാണുന്നത്. 

തുടർന്ന് അധ്യാപികയായ സ്ത്രീ അധ്യാപകന്റെ ഷർട്ട്‌ കീറുന്നു. ഇതുകണ്ട് മറ്റ് നിരവധി ജീവനക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും  സ്ത്രീയുടെ രോഷം കൂടുകയും ഒട്ടും പിന്മാറാതെ അധ്യാപകനെ ആക്രമിക്കുന്നത് തുടരുകയും ചെയ്യുന്നു. ഒടുവിൽ സ്ത്രീ അധ്യാപകന്റെ പിടി വിടുകയാണ്, എന്നാൽ ഇരുവരും തമ്മിലുള്ള വഴക്ക് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വീഡിയോ കാണുബോൾ വ്യക്തമാണ്. 

ഗർ കെ കലേഷ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോ വൈറലായതോടെ നെറ്റിസൻസ് രോഷത്തിലായി. അധ്യാപകർ തമ്മിലുള്ള വഴക്കുകൾ കുട്ടികൾക്ക് തെറ്റായ മാതൃകയാകുമെന്നും അവരെ സമാനമായ പെരുമാറ്റത്തിലേക്ക് നയിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. അധ്യാപകർ കുട്ടികൾക്ക് മാതൃകയായിരിക്കണം എന്നും ഇത്തരം ബാലിശമായ പെരുമാറ്റം ഒഴിവാക്കണം എന്നും വ്യാപകമായ അഭിപ്രായം ഉയർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികളുൾപ്പെടെ ആരെങ്കിലും അക്രമം പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.