തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാർ ഇല്ലെന്നും ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്. ആർടിഒയെ തള്ളിയാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.

ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് മുപ്പതടിയോളം താഴ്ചയിലെ കാളിയാമ്പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അ​പ​ക​ട​ത്തി​ൽപെട്ട ബ​സി​ന് സാ​ങ്കേ​തി​ക ത​ക​രാ​റി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സം​ഘം കണ്ടെത്തിയിരുന്നു. ബ​സി​ന്റെ ബ്രേ​ക്കി​നും ട​യ​റി​നും ത​ക​രാ​റു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യിരുന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന്റെ ഏ​താ​നും മീ​റ്റ​ർ അ​ക​ലെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​നാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സ് ബ്രേ​ക്കി​ട്ട​താ​യി ക​ണ്ടെ​ത്തി. ബ​സി​ന് വേ​ഗ​ത​യും കു​റ​വാ​യി​രു​ന്നുവെന്നും സംഘം കണ്ടെത്തിയിരുന്നു.