UN Habitat, Shanghai മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര അവാർഡിന് (UN Habitat – Shanghai ഗ്ലോബൽ അവാർഡ്) തിരുവനന്തപുരം നഗരസഭയെ തിരഞ്ഞെടുത്തു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും പുതിയ നഗര അജണ്ടയും നടപ്പിലാക്കുന്നതിൽ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിയ്ക്കും നേട്ടങ്ങൾക്കുമാണ് UN Habitat – Shanghai ഗ്ലോബൽ അവാർഡ് നൽകുന്നത്.

മുൻ വർഷങ്ങളിൽ UN Habitat – Shanghai ഗ്ലോബൽ അവാർഡിന് അർഹമായ മറ്റു നഗരങ്ങൾ: ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) എന്നിവയാണ്. ഈ നിരയിലേക്കാണ് നമ്മുടെ നഗരവും എത്തിച്ചേർന്നിരിക്കുന്നത് .രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്.

ഈജിപ്തിൽ ഇന്ന് നടന്ന ചടങ്ങിൽ വെച്ച് Habitat – Shanghai ഗ്ലോബൽ അവാർഡ് മേയർ ആര്യ രാജൻ ഏറ്റുവാങ്ങി.