മണപ്പുറം ഫിനാൻസിലെ തട്ടിപ്പ് കേസിലെ പ്രതികൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ശേഷം പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയി.

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 18 വർഷം ജോലി ചെയ്തിരുന്ന ജീവനക്കാരിയായ ധന്യ തട്ടിയത്  20 കോടിയോളം രൂപ. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് 20 കോടിയോളം  രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജരായ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പോലീസിൽ പരാതി ലഭിച്ചത്.

18 വർഷത്തോളമായി മണപ്പുറം ഫിനാൻസിന് കീഴിലെ CompTech & Consultants Ltd എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്നു ധന്യ.