ടിബറ്റിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 126 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം 188 ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉൾപ്പെടെ നിരവധി ഭൂകമ്പങ്ങളാണ് ടിബറ്റിൻ്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. ഡൽഹി-എൻസിആർ ഉൾപ്പടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പട്‌ന ഉൾപ്പെടെ ബീഹാറിലെ പല പ്രദേശങ്ങളിലും സംസ്ഥാനത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്.