വാഷിങ്ടണ്‍: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കും.
ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാരെ പങ്കെടുപ്പിക്കില്ല. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കും.
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതത്തിന്റെ പഴയ പേര് മൗണ്ട് മക്കിൻലി എന്നത് തിരികെ കൊണ്ടുവരും. അലാസ്കയിലെ തദ്ദേശീയ സമൂഹത്തിന്റെ ബഹുമാനാർത്ഥം പ്രസിഡൻ്റ് ബരാക് ഒബാമ അത് ഡെനാലി എന്നാക്കിയിരുന്നു.1901-ൽ വധിക്കപ്പെട്ട 25-ാമത് പ്രസിഡൻ്റ് വില്യം മക്കിൻലിയുടെ ബഹുമാനാർത്ഥം 1917 മുതൽ ദക്ഷിണ-മധ്യ അലാസ്കയിലെ ഡെനാലി നാഷണൽ പാർക്കിലും പ്രിസർവിലുമുള്ള 20,000 അടി ഉയരമുള്ള കൊടുമുടിയെ മൗണ്ട് മക്കിൻലി എന്നാണ് വിളിച്ചു വന്നത്
കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കും . യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കുകയും അതിലുള്‍പ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.