“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20 ന് അമേരിക്കയുടെ നാല്പത്തിയേഴാമത്‌ പ്രസിഡന്റായി അധികാരമേറ്റ ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇപ്രകാരം അനുസ്മരിച്ചത്.

പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞ നാല് വർഷത്തെ അമേരിക്കൻ ‘വിമോചന ദിനം’ എന്ന് തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ച ട്രംപ് ഇപ്പോൾ മുതൽ അമേരിക്കയുടെ സുവർണ്ണകാലം ആരംഭിക്കുന്നുവെന്നും ഇതിനുവേണ്ടിയാണ് എന്റെ ജീവൻ സംരക്ഷിക്കപ്പെട്ടതെന്നും പങ്കുവച്ചു. “ഇന്ന് മുതൽ, നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. നമ്മെ മുതലെടുക്കാൻ ആരെയും അനുവദിക്കില്ല. എന്റെ ഭരണനാളുകളിൽ അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും” അദ്ദേഹം ഉറപ്പുനൽകി.

നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും ദൈവത്തെയും മറക്കുകയില്ല എന്നും അദ്ദേഹം തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ഉറപ്പുനൽകി.