എവേ ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. കരുത്തരായ ഒഡിഷ എഫ്‌ സിയെ 2–-2ന്‌ തളച്ചു.

രണ്ട്‌ ഗോൾ ലീഡ്‌ നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ സമനില വഴങ്ങിയത്‌. നോഹ സദൂയ്‌, ഹെസ്യൂസ്‌ ഹിമിനെസ്‌ എന്നിവർ തകർപ്പൻ ഗോളുകളിലൂടെ ലീഡ്‌ നൽകി. എന്നാൽ ദ്യേഗോ മൗറീസിയോ ഒഡിഷയ്‌ക്കായി തിരിച്ചടിച്ചു. ആദ്യത്തേത്‌ അലെക്‌സാൻഡ്രെ കൊയെഫിന്റെ ദാന ഗോളായിരുന്നു.

പോയിന്റ്‌ പട്ടികയിൽ അഞ്ച്‌ പോയിന്റുമായി നാലാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ഒക്‌ടോബർ 20ന്‌ മുഹമ്മദൻസുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തകളി.