ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്  റഷ്യൻ സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ആവശ്യപ്പെട്ടു.

“ചരിത്രപരമായി ഇന്ത്യ റഷ്യയിൽ നിന്ന് ഗണ്യമായ അളവിൽ സൈനിക ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്, അത് അവസാനിപ്പിക്കേണ്ട ഒന്നാണെന്ന് ഞങ്ങൾ കരുതുന്നു.” ഇന്ത്യാ ടുഡേ കോൺക്ലേവിൽ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാലുമായുള്ള സംഭാഷണത്തിൽ ലുട്നിക് പറഞ്ഞു.

ഒരു ബദലായി അമേരിക്കയുടെ നൂതന പ്രതിരോധ സംവിധാനങ്ങൾ നൽകാൻ യുഎസ് തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.