ഫൈനലില്‍ യുഎസിന്‍റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്. ലോക ഒന്നാം നമ്ബര്‍ താരമായ യാനിക് സിന്നറിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തില്‍ തന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും താരം വിജയിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ഫൈനലില്‍ വിജയിച്ചത് . സ്കോര്‍ (6-3,6-4,7-5).

ആവേശം നിറഞ്ഞ ഫൈനലില്‍ ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി (6-3). അടുത്ത സെറ്റില്‍ കടുത്ത മത്സരമുണ്ടായെങ്കിലും 6-4 എന്ന സ്കോറിന് യാനിക് തന്നെ സെറ്റ് പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ യുഎസ് താരം ഫ്രിറ്റ്സ് ഒരു ഘട്ടത്തില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, 7-5 എന്ന സ്കോറോടെ മൂന്നാം സെറ്റും പിടിച്ചെടുത്ത് യാനിക് സിന്നർ കിരീടം സ്വന്തമാക്കുകയായിരുന്നു.