യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വാശിയേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം നടന്ന കമലാ ഹാരിസ് ഡൊണാൾഡ് ട്രംപ് സംവാദവും ഏറെ ചർച്ചയായിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് നവംബർ 5 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം 47% വരെ ലീഡ് ചെയ്യുന്നുണ്ട്. മുൻ പ്രസിഡൻ്റിനെതിരായ ഒരു സംവാദത്തിന് ശേഷം അവരുടെ നേട്ടം വർദ്ധിപ്പിച്ചു. കമല വിജയിച്ചുവെന്ന് വോട്ടർമാർ കൂടുതലായി കരുതുന്നുണ്ട്.
രണ്ട് ദിവസത്തെ വോട്ടെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ കമലക്ക് അഞ്ച് ശതമാനം പോയിൻ്റ് ലീഡ് കാണിക്കുന്നുണ്ട്. ഓഗസ്റ്റ് 21-28 ലെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പിൽ ട്രംപിനേക്കാൾ നാല് പോയിൻ്റ് നേട്ടത്തിന് തൊട്ടുമുകളിലാണ് കമലയുടെ സ്ഥാനം.