അറ്റ്ലാന്റാ: ഡഗ്ലസ് കൗണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഓബ്രി ഹോർട്ടൺ ആണ് മരിച്ചതെന്ന് അറ്റ്ലാന്റാ പോലീസ് വ്യക്തമാക്കി.
10 വർഷമായി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന ഹോർട്ടണിന് കഴിഞ്ഞാഴ്ച അറ്റ്ലാന്റ പോലീസ് ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ “ഇൻവെസ്റ്റിഗേറ്റർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചിരുന്നു.
ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ ഹോർട്ടണിനെ വീട്ടുടമസ്ഥൻ സ്വയം പ്രതിരോധത്തിനായി വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവസമയത്ത് ഹോർട്ടൺ ഡ്യൂട്ടിയിലായിരുന്നില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.