ജനുവരി ഒമ്പതിന് സ്ഥാനമേറ്റ ലെബനന്റെ പുതിയ പ്രസിഡന്റ് ജോസഫ് ഔണിന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിൻ ആശംസകൾ നേർന്നു. ജനുവരി 13 ന് ഫോണിൽ വിളിച്ചാണ് കർദിനാൾ പരോളിൻ അഭിനന്ദനങ്ങൾ അറിയിക്കുകയും ആശംസകൾ നേരുകയും തന്റെ പ്രാർഥന ഉറപ്പു നൽകുകയും ചെയ്തത്.

നവാഫ് സലാമിനെ പ്രധാനമന്ത്രിയായി നിയമിച്ചതിലുള്ള തന്റെ സന്തോഷവും കർദിനാൾ പരോളിൻ രേഖപ്പെടുത്തി. ലെബനൻറെ 14-ാമത്തെ പ്രസിഡൻറാണ് 61 വയസ്സുള്ള ജോസഫ് ഔൺ. 2017 മുതൽ അദ്ദേഹം സായുധസേനയുടെ ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.