ബെഡില്‍ നിന്ന് എഴുന്നേറ്റ എംഎല്‍എ സഹായത്തോടെ കസേരയില്‍ ഇരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയെ അടുത്ത ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. മകനോട് ഉമാ തോമസം നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. അൻവർ സാദത്ത് എംഎല്‍എ, കളമശ്ശേരി മെഡിക്കല്‍ കോളജ് സുപ്രണ്ട് ഗണേഷ് മോഹൻ തുടങ്ങിയവർ ആശുപത്രിയിലുണ്ടായിരുന്നു.