മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം 4ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപ്പക്കല്‍ സമരം ആരംഭിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രതിഷേധം മണ്ഡലം തലത്തില്‍ പൂര്‍ത്തിയാക്കും.