മയാമി: മാവേലിക്കര ആലിന്റെ തെക്കേതിൽ വിജയ് ജോർജ് വർക്കി(75) അമേരിക്കയിലെ മയാമിയിൽ അന്തരിച്ചു. ഖരഗ്പുർ ഐഐടിയിലും അമേരിക്കയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോർജ് ആർക്കിടെക്റ്റും ഫ്ലോറിഡയിലെ കൊമേർഷ്യൽ ബിൽഡിംഗ്സ് നിർമാതാവുമായിരിന്നു.
ഫ്ലോറിഡ പോംബനൊ ബീച്ച് (ഫോർട്ട് ലോഡർടെയിൽ) സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ സജീവ അംഗമായിരുന്നു. തിരുവല്ല തെക്കേമതിലുങ്കൽ മയാമി യൂണിവേഴ്സിറ്റിയിലെ കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജോളി വർക്കിയാണ് ഭാര്യ. മക്കൾ: ഡോ. വിനോദ് വർക്കി, ഡോ. വിവേക് വർക്കി, ഡോ. വീണ വർക്കി. മരുമക്കൾ: എസ്തേർ വർക്കി, ഡോളി മാത്യു.
സഹോദരങ്ങൾ: അജിത് വർക്കി, ഉഷ കോശി, ശാന്ത ജോർജ്. പൊതുദർശനവും സംസ്കാര കർമങ്ങളും മയാമി കാബലിറൊ റിവിയേര സെമിത്തേരിയിൽ ശനിയാഴ്ച (സെപ്റ്റംബർ 28) രണ്ട് മുതൽ നാല് വരെ.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വിവേക് വർക്കി – 305 613 2106, ഡോ. തോമസ് പനവേലിൽ – 305 798 3450.