ഹൈദരാബാദ്: നടൻ വിനായകന് ജാമ്യം. പൊതുഇടത്തിൽ മോശമായി പെരുമാറിയതിനും മദ്യപിച്ച് ബഹളം വെച്ചതിനും ഹൈദരാബാദ് വിമാനത്താവള പൊലീസ് വിനായകനെതിരെ കേസെടുത്തിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കേസെടുത്തത്. വിമാനത്താവളത്തിലെ വാക്കുതർക്കത്തെ തുടർന്ന് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിലേക്കുള്ള കണക്ടിങ് ഫ്‌ലൈറ്റിനായാണ് നടൻ ഹൈദരാബാദിലെത്തിയത്. ഇവിടെ വച്ച് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് നടനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് വിവരം.