ലോക്സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ബില്ല് ഇന്ന് രാജ്യസഭയിലെത്തിയിരിക്കുകയാണ്. ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 

ബുധനാഴ്ച വഖഫ് (ഭേദഗതി) ബിൽ, 2025 ഉം മുസ്സൽമാൻ വഖഫ് (റീപ്പൽ) ബിൽ, 2024 എന്നിവ ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. ലോക്‌സഭ പാസാക്കുന്നതിന് മുമ്പുള്ള കൂടിയാലോചനകൾ എടുത്തുകാണിച്ചുകൊണ്ട് കിരൺ റിജിജു ബില്ലിനെ ന്യായീകരിച്ചു.

“ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഞങ്ങൾ സംസ്ഥാന സർക്കാരുകൾ, ന്യൂനപക്ഷ കമ്മീഷനുകൾ, വഖഫ് ബോർഡുകൾ എന്നിവയുമായി കൂടിയാലോചിച്ചു. രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) രൂപീകരിച്ചു. ജെപിസിയുടെ കൂടിയാലോചനകളെക്കുറിച്ച് സംശയങ്ങൾ ഉയർന്നിട്ടും, വിപുലമായ ചർച്ചകൾക്ക് ശേഷം, ബിൽ ഇന്നലെ ലോക്‌സഭയിൽ പാസായി” എന്ന് പറഞ്ഞുകൊണ്ട് സർക്കാരിനുവേണ്ടി കേന്ദ്ര മന്ത്രി കിരൺ റിജിജു ചർച്ച ആരംഭിച്ചു.