മുനമ്പത്തേതുൾപ്പെടെയുള്ള വഖ്ഫ് ഭൂമികൾ സംരക്ഷിക്കാൻ തയാറാകണണെന്ന് എറണാകുളത്ത് നടന്ന മുസ്‌ലിം പണ്ഡിത നേതൃയോഗം വഖ്ഫ് ബോർഡിനോടും, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വഖ്ഫ് നിയമത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കലൂർ എം ഇ എസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ മത സംഘടനാ നേതാക്കൾ പങ്കെടുത്തു.
കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ പ്രസിഡന്റ് എം ബി അബ്ദുൽ ഖാദർ മൗലവിയുടെ അധ്യക്ഷതയിൽ നടന്ന യോഗം, കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു.