ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. വയനാട് ദുരന്തം ഉന്നയിച്ചു ശശി തരൂർ ഉന്നയിച്ചാണ് കേന്ദ്രത്തിനെ ശശി തരൂർ രൂക്ഷമായി വിമർശിച്ചത്. വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തമാണ്. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ശശി തരൂർ പറഞ്ഞു. വയനാട് ദുരന്തത്തിനായി ഒരു രൂപയുടെ സഹായം പോലും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ലെന്ന് ശശി തരൂർ‌ വിമർശിച്ചു.

സഹായം നൽകാൻ എന്തിനാണ് കേന്ദ്ര സർക്കാർ മടിക്കുന്നതെന്ന് ശശി തരൂർ ചോദിച്ചു. എൻഡിആർ‌എഫ് വിതരണത്തിൽ വേർതിരിവെന്ന് ശശി തരൂർ ആരോപിച്ചു. കേന്ദ്ര നിലപാട് അം​ഗീകരിക്കാനാകില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ഇടക്കാല സഹായം നൽകുന്നതിൽ വലിയ വീഴ്ചയുണ്ടായി. ബിൽ അവതരിപ്പിച്ചത് വിശദമായ പഠനം നടത്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് തന്നെ ദുരന്തമാണെന്ന് ശശി തരൂർ പറഞ്ഞു.

വയനാട്ടിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. നിരവധി പേർ മരിച്ചു. നിലവിലെ നിയമത്തിന് ഇതിൽ ഒന്നും ചെയ്യാനായില്ലെന്നും പുതിയ ബില്ലും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ലെന്നും പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് ശ്രദ്ധ നൽകുന്നതല്ല പുതിയ ബില്ലെന്നും ശശി തരൂർ പറഞ്ഞു.