പശ്ചിമ ബംഗാളിലെ ഹൗറയിൽ ഒരു സ്ത്രീ മകളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം ഉപയോഗിക്കാനെന്ന പേരിൽ ഭർത്താവിൻ്റെ വൃക്ക 10 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രേരിപ്പിച്ചു. പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷം, പണവുമായി ഇവർ കാമുകനൊടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു.

പരാതി പ്രകാരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും 12 വയസ്സുള്ള മകളെ മികച്ച സ്കൂളിൽ ചേർക്കുന്നതിനും വേണ്ടി വൃക്ക വിൽക്കാൻ ഒരു വർഷമായി ഭർത്താവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം സമ്മതിച്ചു, കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് ശേഷം, 10 ലക്ഷം രൂപ വീട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഭാര്യ അദ്ദേഹത്തോട് വിശ്രമിക്കാനും സുഖം പ്രാപിക്കാനും നിർദ്ദേശിച്ചു. താമസിയാതെ, അവൾ 10 ലക്ഷം രൂപയും അധിക പണവും എടുത്ത് വീട് വിട്ടു.

“പിന്നെ ഒരു ദിവസം അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, തിരിച്ചെത്തിയില്ല. പിന്നീട് അലമാരയിൽ നിന്ന് 10 ലക്ഷം രൂപയും അതിലേറെയും നഷ്ടപ്പെട്ടതായി ഞാൻ കണ്ടെത്തി,” അയാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.