ചെന്നൈയിൽ സ്ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി സൂക്ഷിച്ചത് സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്തു. ബാഗിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിൽ വിവരം അറിയിക്കുന്നത്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മണി എന്നയാളാണ് കസ്റ്റഡിയിലെടുത്തത്. സ്യൂട്ട്കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാണ് ഇയാൾ താമസിക്കുന്നത്. സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയ യുവതിയെ മാധവരം സ്വദേശി ദീപയാണെന്ന് തിരിച്ചറിഞ്ഞു. 

പുലർച്ചെ 5.30ഓടെ ചെന്നൈ കുമാരൻ കുടിൽ സ്വദേശി തൊറൈപാക്കം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് കിടക്കുന്നതിനെക്കുറിച്ച് പോലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.